ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്കും നെറ്റ് ബാങ്കിംഗിനും ഇനി അധിക ചാര്‍ജ് ഈടാക്കില്ല

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന ഗവണ്‍മെന്റിലേക്ക് നടത്തുന്ന ഏതൊരു പണ ഇടപാടുകള്‍ക്കും നെറ്റ് ബാങ്കിംഗിനും ഇനി ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കില്ല.

NEWDELHI, DEBIT CARD, CREDIT CARD, NET BANKING ന്യൂഡല്‍ഹി, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (14:18 IST)
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന ഗവണ്‍മെന്റിലേക്ക് നടത്തുന്ന ഏതൊരു പണ ഇടപാടുകള്‍ക്കും നെറ്റ് ബാങ്കിംഗിനും ഇനി ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കില്ല. പകരം സര്‍ക്കാര്‍ തന്നെ അത് വഹിക്കും. ഇതിനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചു വരികയാണ്.

‘ക്യാഷ്‌ലെസ് ഇക്കോണമി’ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. ഓണ്‍ലൈന്‍ പേയ്‌മെന്റുകളുടെ എംഡിആര്‍ ഗവണ്‍മെന്റ് വഹിക്കും. മറ്റ് കച്ചവടക്കാര്‍ എം ഡി ആര്‍ കോസ്റ്റ് സ്വയം വഹിക്കുന്നത് പോലെയാണ് ഇനി സര്‍ക്കാര്‍ സംവിധാനവും പ്രവര്‍ത്തിക്കുക.

ഗവണ്‍മെന്റിലേക്ക് അടക്കേണ്ട പണത്തിന്റെ കാര്യത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള വിനിമയം പ്രോല്‍സാഹിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ധനമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇനി എംഡിആര്‍ ചാര്‍ജ് നല്‍കേണ്ടെന്നും ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :