രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദേശം

newdelhi, airport, security, bjp, audit ന്യൂഡൽഹി, വിമാനത്താവളം, സുരക്ഷ, ബിജെപി, ഓഡിറ്റ്
ന്യൂഡൽഹി| സജിത്ത്| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (07:56 IST)
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദേശം. ഇസ്താംബുൾ, ബ്രസൽസ് എന്നീ വിമാനത്താവളങ്ങൾക്ക് നേരെ ഭീകരാക്രമണം നടന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നിര്‍ദേശം.

സി ഐ എസ് എഫ്, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഉന്നതതല സമിതിയാണ് ഓഡിറ്റ് നടത്തുക. സുരക്ഷാ പഴുതുകൾ കണ്ടെത്തി ഭീകരാക്രമണ സാധ്യത ഇല്ലാതാക്കുകയാണ് പരിശോധന കൊണ്ടു ലക്ഷ്യമിടുന്നത്.

എല്ലാ വിമാനത്താവളങ്ങളിലേയും കാർഗോ വിഭാഗങ്ങളിൽ നിരീക്ഷണവും പരിശോധനയും സുരക്ഷാസേന കർശനമാക്കുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ വിമാനത്താവളങ്ങളിൽ നിലവിൽ ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ അടക്കമുള്ള കാര്യങ്ങളും സമിതി ഉറപ്പുവരുത്തും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :