നോട്ട് നിരോധിക്കല്‍; രാക്ഷസീയമായ ഈ നയം എത്രയും വേഗം പിൻവലിക്കണം - മമത

നോട്ടു മാറ്റം: തീരുമാനം ആപൽകരം, രാക്ഷസീയം- മമത

   notes banned , RBI , anrendra modi , mamata banerjee , ATM conter ,  മമത ബാനർജി , കേന്ദ്രസർക്കാർ , നൂറ്​ രൂപ നോട്ട്​
കൊൽക്കത്ത| jibin| Last Modified ശനി, 12 നവം‌ബര്‍ 2016 (18:03 IST)
നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അത്യന്തം ജനദ്രോഹകരമാണ്. രാക്ഷസീയമായ ഈ
നയം എത്രയും വേഗം പിൻവലിക്കണമെന്നും അവര്‍ പറഞ്ഞു.

രാജ്യത്തിലെ ഒരു ശതമാനം വരുന്ന ആളുകളുടെ കൈയിൽ മാത്രമേ കള്ളപണമു​ള്ളൂ. അതിനായി 99 ശതമാനം വരുന്ന ജനങ്ങളെ എന്തിനാണ്​ ബുദ്ധിമുട്ടിക്കുകയാണ്. നൂറ്​ രൂപ നോട്ട്​ കിട്ടാനില്ല. ജനങ്ങളുടെ ദുരിതം ഞാൻ ഇന്ന്​ നേരിൽ കണ്ടുവെന്നും പറഞ്ഞു.

2 ല​ക്ഷത്തോളം വരുന്ന എടിഎമ്മുകൾ അടഞ്ഞു കിടക്കുകയാണ്​. ആരും അറിയാതെ അർധരാത്രി എടുത്ത ഈ തീരുമാനം പിൻവലിച്ചെ മതിയാകൂ എന്നും മമത ബാനർജി ആവശ്യപ്പെട്ടു.

അതേസമയം, നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കള്ളപ്പണത്തിനെതിരായ വൻ ദൗത്യത്തി​ന്റെ ഭാഗമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റലി പറഞ്ഞു. നോട്ട് മാറ്റിയെടുക്കലും വിതരണവും പൂർണ തോതിലാകാൻ കൂടുതൽ സമയമെടുക്കും. രാജ്യത്തെ എടിഎമ്മുകളുടെ പ്രവര്‍ത്തനം നേരെയാകാന്‍ മൂന്നാഴ്‌ചയെങ്കിലും എടുക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :