എടിഎമ്മുകളുടെ സാധാരണ പ്രവര്‍ത്തനം വൈകും; 100 രൂപ നോട്ടുകള്‍ ഉടന്‍ നിറയ്‌ക്കും, പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതൽ സമയമെടുക്കും - ജെയ്​റ്റലി

ജനങ്ങള്‍ ഇനിയും വലയും; എടിഎമ്മുകളുടെ സാധാരണ പ്രവര്‍ത്തനം വൈകുമെന്ന് ജെയ്​റ്റലി

  Notes banned , Arun jaitley , ATM bank , banks , RBI , കള്ളപ്പണം , അരുൺ ജെയ്​റ്റലി , എടിഎം , നോട്ട് നിരോധിക്കല്‍ , നരേന്ദ്ര മോദി
ന്യൂഡൽഹി| jibin| Last Modified ശനി, 12 നവം‌ബര്‍ 2016 (16:15 IST)
നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കള്ളപ്പണത്തിനെതിരായ വൻ ദൗത്യത്തി​ന്റെ ഭാഗമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റലി. നോട്ട് മാറ്റിയെടുക്കലും വിതരണവും പൂർണ തോതിലാകാൻ കൂടുതൽ സമയമെടുക്കും. രാജ്യത്തെ എടിഎമ്മുകളുടെ പ്രവര്‍ത്തനം നേരെയാകാന്‍ മൂന്നാഴ്‌ചയെങ്കിലും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എടിഎമ്മുകളില്‍ 100 രൂപയുടെ നോട്ടുകള്‍ നിറയ്‌ക്കാന്‍ ഇനിയും സമയം ആവശ്യമാണ്. നോട്ടു മാറ്റം വളരെ വലിയ പ്രക്രിയയാണ്. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നു. ജനങ്ങൾ പ്രയാസം സഹിച്ചും സർക്കാർ നടപടിയോട് സഹകരിക്കുന്നുണ്ടെന്നും ജെയ്​റ്റലി വ്യക്തമാക്കി.

പുതിയ 2000 രൂപയുടെ നോട്ടുകൾ എടിഎമ്മുകളിൽ പൂർണമായും നിറച്ചിട്ടില്ല. നോട്ടുകൾ മാറ്റി വാങ്ങാൻ ഡിസംബർ 30 വരെ സമയമുണ്ട്​. സർക്കാർ നിറവേറ്റുന്നത് വലിയ ഉത്തരവാദിത്തമാണ്. 86 ശതമാനം പഴയ നോട്ടുകൾ മാറിനൽകിക്കഴിഞ്ഞു. വിഷയത്തില്‍ കോൺഗ്രസ് ഉത്തരവാദിത്തമില്ലാതെയാണ് വിമർശിക്കുന്നതെന്നും ജെയ്​റ്റലി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :