ചെന്നൈ നേരിടുന്നത് കൊടും വരൾച്ച, വെള്ളത്തിനായി നെട്ടോട്ടം; ജീവനക്കാരോട് വീട്ടിലിരുന്ന് പണിയെടുക്കാൻ ഐടി കമ്പനികളുടെ നിർദേശം

12 ഓളം ഐടി കമ്പനികളാണ് ജലദൗർലഭ്യത്തെ തുടർന്ന് ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Last Updated: വ്യാഴം, 13 ജൂണ്‍ 2019 (12:42 IST)
ഗുരുതര വരൾച്ചയെ തുടർന്ന് ജീവനക്കാരോട് വീട്ടിലിരുന്നു ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ചെന്നൈയിലെ ഐടി കമ്പനികൾ. ഓഫീസിലെ ആവശ്യത്തിനു പോലും വെള്ളം ലഭിക്കാത്ത സാഹചര്യത്തെ തുടർന്നാണ് കമ്പനികൾ ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചത്. ചെന്നൈയിൽ മഴ പെയ്തിട്ട് 200 ദിവസത്തിലെറെയായി, ഈ സാഹചര്യത്തിൽ അടുത്ത് മൂന്ന് മാസത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് സർക്കാരും. ജല ദൗർലഭ്യത്തെ അടുത്ത മൂന്ന് മാസം എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് എല്ലാവരും.

12 ഓളം ഐടി കമ്പനികളാണ് ജലദൗർലഭ്യത്തെ തുടർന്ന് ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ മിക്ക പ്രദേശങ്ങളിലും ഭൂഗർഭജല വിതാനം ക്രമാതീതമായി താഴ്ന്നു. മഴ കുറച്ചിലിനപ്പുറം പ്രളയാനന്തര ജലസംരക്ഷണത്തിലുണ്ടായ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്.

ഇന്ന് വെള്ളത്തിനായി നെട്ടോട്ടമൊടുകയാണ് ചെന്നൈയൊന്നാകെ. ചെന്നൈയിലേക്ക് വെള്ളമെത്തിക്കുന്ന സെപ്രപാക്കം തടാകവും വരണ്ടുണങ്ങിയിരിക്കുകയാണിപ്പോൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :