പനിയ്ക്ക് ചികിത്സ തേടിയെത്തിയ സ്ത്രീയ്ക്ക് ആശുപത്രിയിൽ നിന്നും ലഭിച്ച അന്റിബയോട്ടിക്ക് ​ഗുളികകളിൽനിന്ന് കിട്ടിയത് ഇരുമ്പ് കമ്പികൾ

ചെന്നൈയിലെ ഏർവാടി സർക്കാർ ആശുപത്രിയിൽ എത്തിയ ശക്തി എന്ന യുവതിക്കാണ് ​ആന്റിബയോട്ടിക്ക് ​ഗുളികകളിൽ നിന്ന് ചെറിയ പിന്നിന്റെ വലുപ്പത്തിലുള്ള ഇരുമ്പ് കമ്പികൾ ലഭിച്ചത്.

Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (08:01 IST)
ശക്തമായ പനിയും അതിസാരവും ബാധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിക്ക് വിതരണം ചെയ്ത ഗുളികയില്‍ ഇരുമ്പ് കമ്പികൾ.
ചെന്നൈയിലെ ഏർവാടി സർക്കാർ ആശുപത്രിയിൽ എത്തിയ ശക്തി എന്ന യുവതിക്കാണ് ​ആന്റിബയോട്ടിക്ക് ​ഗുളികകളിൽ നിന്ന് ചെറിയ പിന്നിന്റെ വലുപ്പത്തിലുള്ള ഇരുമ്പ് കമ്പികൾ ലഭിച്ചത്.

ഏര്‍വാടിക്ക് സമീപം എരന്തൂര്‍ നിവാസിയായ ശക്തി വെള്ളിയാഴ്ച്ചയാണ് ശക്തമായ ഛർദ്ദിയും പനിയുമായതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. ഡോക്ടറെ കാണുകയും നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ വാങ്ങി ശക്തി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് മരുന്ന് കഴിക്കാൻ തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം തൊണ്ട വേദന അനുഭവപ്പെട്ടപ്പോള്‍ ശക്തി ​സംശയം തോന്നി ​ഗുളികകൾ പരിശോധിച്ചപ്പോഴാണ് ഇരുമ്പ് കമ്പികൾ കണ്ടെത്തിയത്. ഇവരുടെ പരാതി പ്രകാരം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി കുമാര​ഗുരുബാൻ ​ഗുളികൾ ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :