ദേഹാസ്വാസ്ഥ്യം: ചടങ്ങിനിടെ ഗഡ്കരി കസേരയിലിരുന്നു - വില്ലനായത് ആന്റിബയോട്ടിക് ?

 nitin gadkari , feeling unwell  , health , നിതിന്‍ ഗഡ്കരി , കേന്ദ്രമന്ത്രി  , ആരോഗ്യം
സോലാപുര്‍| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (16:59 IST)
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ പരിശോധനയ്‌ക്ക് വിധേയമാക്കി.
മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ നടന്ന പൊതു പരിപാടിക്കിടെ തലചുറ്റല്‍ അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില തൃപ്‌തികരമാണെന്നും ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും ഓഫീ‍സ് അറിയിച്ചു.

മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ നടന്ന പൊതു പരിപാടിക്കിടെ തലചുറ്റല്‍ അനുഭവപ്പെട്ടതോടെ ഗഡ്കരി അംഗരക്ഷകരുടെ സഹായത്തോടെ കസേരയില്‍ ഇരിക്കുകയായിരുന്നു. ഉടന്‍ തന്നെ സോളാപ്പൂരിലെ ആശുപത്രിയിലെ ഡോക്ടറെത്തി പ്രാഥമിക പരിശോധന നടത്തി.


രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ വ്യതിയാനമാണ് തലചുറ്റലിന് കാരണമായതെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു. തൊണ്ട വേദനയേത്തുടര്‍ന്ന് ഡോസ് കൂടിയ ആന്റിബയോട്ടിക് കഴിച്ചതാണ് പ്രശ്‌നമായതെന്ന് ഗഡ്കരിയുടെ സ്‌റ്റാഫ് വ്യക്തമാക്കി.

സോളാപ്പൂരിലെ പുണ്യശ്ലോക് അഹല്യദേവി ഹോല്‍കര്‍ സോളാപുര്‍ യൂണിവേഴ്‌സിറ്റിയിലെ ചടങ്ങില്‍
ദേശീയ ഗാനം ആലപിക്കുന്നതിനിടെ ആണ് സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :