പൊതു പരിപാടിക്കിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞു വീണു; ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ

പൊതു പരിപാടിക്കിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞു വീണു; ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ

national anthem , nitin gadkari , hospital , BJP , നിതിന്‍ ഗഡ്കരി , മന്ത്രി , ഗഡ്കരി കുഴഞ്ഞു വീണു
ന്യൂഡൽഹി| jibin| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (16:06 IST)
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിൽ മഹാത്മാഫുലേ കാർഷിക സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം കുഴഞ്ഞു വീണത്.

മന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രക്തത്തിലെ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

പരിപാടിക്ക് എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം സീറ്റിലേക്ക് മടങ്ങിയ ഗഡ്കരി പിന്നീട് ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നപ്പോഴാണ് ബോധരഹിതനായത്.

സ്‌റ്റേജിലേക്ക് മറിഞ്ഞുവീഴാന്‍ തുടങ്ങിയ ഗഡ്കരിയെ കൂടെയുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ ഗഡ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :