പോത്തിനെ രക്ഷിക്കാന്‍ ഡ്രൈവറുടെ ശ്രമം; ബസ് നദിയില്‍ പതിച്ച്‌ 12 മരണം, 49 പേര്‍ക്ക് പരിക്ക്

പോത്തിനെ രക്ഷിക്കാന്‍ ഡ്രൈവറുടെ ശ്രമം; ബസ് നദിയില്‍ പതിച്ച്‌ 12 മരണം, 49 പേര്‍ക്ക് പരിക്ക്

 mahanadi , bus accident , death , hospital , ബസ് , ആശുപത്രി , അപകടം , നദി , പോത്ത്
കട്ടക്ക്‌| jibin| Last Updated: ബുധന്‍, 21 നവം‌ബര്‍ 2018 (08:33 IST)
പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട്‌ നദിയിലേക്ക് മറിഞ്ഞ് 12 മരണം. ഗുരുതരമായി പരിക്കേറ്റ 49 പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഡീഷയിലെ കട്ടക്കില്‍ നിന്ന് താല്‍ചറിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് ചൊവ്വാഴ്‌ച അപകടത്തില്‍ പെട്ടത്. മുപ്പത് അടി താഴ്‌ചയിലേക്കാണ് ബസ് മറിഞ്ഞത്.

ബസിന് മുന്നിലേക്ക് പോത്ത് വന്നതോടെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ്
പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് നദിയിലേക്ക് മറിയുകയായിരുന്നു.

അപകടം ഉണ്ടായതിനു പിന്നാലെ ഓടിക്കൂടിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും രക്ഷാ പ്രവര്‍ത്തനത്തില്‍ ചേര്‍ന്നു. പലരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ മരിച്ചു.

അപകടത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :