ഗഡ്കരിക്കു പുറകേ സുഷമയുടേയും രാജ്നാഥ് സിംഗിന്റേയും വീടുകളിലും ചോര്‍ത്തല്‍ ?

ന്യൂഡല്‍ഹി:| Last Modified ചൊവ്വ, 29 ജൂലൈ 2014 (13:58 IST)
നിതിന്‍ ഗഡ്കരിയുടെ വീടുകളില്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാജ് നാഥ് സിംഗിന്റേയും സുഷമ സ്വരാജിന്റേയും വീടുകളില്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.നേരത്തെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയിലെ പല മുറികളില്‍ നിന്നായി നാലു ഉപകരണങ്ങള്‍ കണ്ടെടുത്തു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.


എന്നാല്‍ പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ നിന്ന് ഇത്തരം ഉപകരണങ്ങള്‍ ഒന്നും കണ്ടെടുത്തില്ല എന്ന നിലപാടിലാണ് ബിജെപി നേതൃത്വം.ഫോണ്‍ ചോര്‍ത്തല്‍ ഗുജറാത്തില്‍ വ്യാപകമായിരുന്നെന്നും ഈ നയം ദില്ലിയിലും
നടപ്പാക്കാന്‍ ശ്രമിക്കുകയാ‍ണെന്നും കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകളെപ്പറ്റി പ്രതികരിച്ചു.

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് നാളെ പാര്‍ലമെന്റില്‍ സര്‍ക്കാറിന്റെ വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷം .







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :