സ്വകാര്യ വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 29 ജൂലൈ 2014 (12:33 IST)
ദേശീയ പാതകളില്‍ ടോള്‍ പിരിവ് സര്‍ക്കാരിന് തീരാ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അതൊഴിവാക്കാനായി സ്വകാര്യ വാഹനങ്ങളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനു പകരമായി വാഹനം വാങ്ങുമ്പോള്‍ തന്നെ ഇത്തരം വാഹനങ്ങള്‍ക്ക് മേല്‍ പ്രത്യേക സെസ് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ദേശീയപാത അതോറിറ്റിയാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നത്. വാഹന വിലയുടെ രണ്ടു ശതമാനം സെസ് ഇനത്തില്‍ ഈടാക്കാനാണു നിര്‍ദേശം. നിലവിലുള്ള വാഹനങ്ങള്‍ 1000 രൂപ നല്‍കണം. ടോള്‍ പിരിവിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാനും ടോള്‍ പിരിക്കാന്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നത് ഒഴിവാക്കാനും ഈ നടപടി കൊണ്ട് സാധിക്കുമെന്നാണ് അതോറിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. ഇതിനു പുറമേ പെട്രോള്‍, ഡീസല്‍ സെസ് ഉയര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :