മുംബയ്|
Last Modified ചൊവ്വ, 14 ഒക്ടോബര്‍ 2014 (14:35 IST)
അന്ധയായ തൊണ്ണൂറുവയസ്സുകാരിക്ക് കൊച്ചുമകന്റെ സുഹൃത്തിന്റെ പീഡനം. കൃത്യം നടത്തുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വൃദ്ധയുടെ കൊച്ചുമകന്റെ സുഹൃത്തായ പ്രഭു നാടാര്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചതിന് ശേഷം വീട്ടില്‍ അതിക്രമിച്ച്
കടന്ന്
ഉറങ്ങിക്കിടന്ന വൃദ്ധയെ ഉപദ്രവിക്കുകയായിരുന്നു.വൃദ്ധയുടെ കൈകളും കാലുകളും കെട്ടി തുണി വായില്‍ തിരികിയതിന് ശേഷമാണ് ഇയാള്‍ വൃദ്ധയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമിതമായി മദ്യപിച്ചിരുന്നതിനാല്‍ ഇയാള്‍ വഴിയില്‍ വീണുകടക്കുകയായിരുന്നു.
അമര്‍ നഗറിനടുത്ത് വഴിയരികില്‍ ഉറങ്ങിക്കിടന്ന പ്രതിയെ പിറ്റേ ദിവസം രാവിലെയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ ഐ.പി.സി സെക്ഷന്‍ 376, 342, 452
എന്നിവ പ്രകാരം ബലാത്സംഗം, അനധികൃതമായി വീട്ടില്‍ കടന്നുകയറ്റം തുടങ്ങിയ വകുപ്പുകളില്‍ കേസ് എടുത്തു. പ്രതി പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.