നക്ഷത്ര ആമ കടത്ത്‌: നാലു പേര്‍ പിടിയില്‍

  നക്ഷത്ര ആമ , പൊലീസ് , അറസ്റ്റ്‌  , കൊല്ലം
കൊല്ലം| jibin| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (17:23 IST)
ലക്ഷങ്ങള്‍ വിലപിടിപ്പുള്ള നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ നാലു പേരെ കരുനാഗപ്പള്ളി പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ചവറ ഭരണിക്കാവ്‌ പേരിനേഴത്ത്‌ വീട്ടില്‍ ശിവദാസന്‍ നായര്‍, ആലുംകടവ്‌ മുസ്തഫ, ആലപ്പുഴ കൈനകരി പഴയാറ്റിന്‍ തറയില്‍ ജിജോ, ചേനങ്കരി പാലത്തറയില്‍ രഞ്ജിത്‌ എന്നിവരാണു പിടിയിലായത്‌.

ശിവദാസന്‍ നായരുടെ കൈവശമുണ്ടായിരുന്ന രണ്ട്‌ നക്ഷത്ര ആമകളെ വിലയ്ക്കെടുക്കാന്‍ തീരുമാനിച്ച മുസ്തഫ ആമകളുമായി കന്നേറ്റി പാലത്തിനരികിലെത്താന്‍ നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം ജിജോയും രഞ്ജിത്തും അവിടെയെത്തി. വിവരം അറിഞ്ഞെത്തിയ കരുനാഗപ്പള്ളി പൊലീസ്‌ എസ്‌ഐ ജി ഗോപകുമാറും സംഘവും ഇവരെ വലയിലാക്കുകയും ചെയ്തു.

വീട്ടുവളപ്പിലെ കുളത്തില്‍ നിന്നാണു തനിക്ക്‌ നക്ഷത്ര ആമകളെ ലഭിച്ചതെന്ന് ശിവദാസന്‍ നായര്‍ പൊലീസിനെ അറിയിച്ചു. പ്രതികളെയും ആമകളെയും പൊലീസ്‌ വനം വകുപ്പിനു കൈമാറാനുള്ള തയാറെടുപ്പിലാണിപ്പോള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :