ദേശീയപതാകയെ അപമാനിച്ചെന്ന പരാതി; നരേന്ദ്ര മോദിക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്

ഇന്ത്യൻ ദേശീയപതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്

ന്യൂഡൽഹി, ദേശീയപതാക, നരേന്ദ്ര മോദി, കോടതി newdelhi, national flag, narendra modi, court
ന്യൂഡൽഹി| സജിത്ത്| Last Updated: വ്യാഴം, 7 ഏപ്രില്‍ 2016 (10:26 IST)
ഇന്ത്യൻ ദേശീയപതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്. ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരവും ദേശീയതയെ അപമാനിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ‌അഷിഷ് ശർമ നൽകിയ പരാതിയിലാണ് നടപടി.

യു എസ് സന്ദർശന വേളയിലും രാജ്യാന്തരയോഗ ദിനത്തിലും പ്രധാനമന്ത്രി ദേശീയപതാകയെ അപമാനിച്ചെന്ന് കാണിച്ചായിരുന്നു അഷിഷ് ശർമ ഡൽഹി മെട്രോപൊളിറ്റൻ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കാൻ കോടതി ആവശ്യപ്പെട്ടത്.

യു എസ് പ്രസിഡന്റിന് സമ്മാനിച്ച ദേശീയപതാകയിൽ പ്രധാനമന്ത്രി കയ്യൊപ്പിട്ടെന്നും രാജ്യാന്തരയോഗ ദിനത്തിൽ ദേശീയപതാകയെ തൂവാലയായി ഉപയോഗിച്ചെന്നുമാണ് പരാതി. 2002ല്‍ നിലവില്‍ വന്ന ഇന്ത്യൻ ഫ്ലാഗ് കോഡ് നിയമപ്രകാരം ഇന്ത്യൻ ദേശീയ പതാകയിൽ ഏതെങ്കിലും എഴുതുന്നതും മറ്റും പതാകയെ അപമാനിക്കുന്നതിന് തുല്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :