പഠാൻകോട്ട് ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് മാധ്യമങ്ങള്‍

പഠാൻകോട്ട് സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍. വ്യോമതാവളത്തിലെ ഭീകരാക്രമണവും പാക്ക് പ്രത്യേക അന്വേഷണ സംഘത്ത വ്യോമതാവളത്തില്‍ പ്രവേശിക്കാൻ അനുവദിച്ചതും ഇന്ത്യയുടെ നാടകമാണെന്ന തരത്തിലാണ് പാക് മാധ്യമങ്ങളില്‍ വന

ന്യൂഡൽഹി, ഇന്ത്യ, പാകിസ്ഥാന്‍, പഠാന്‍‌കോട്ട് Newdelhi, India, Pakisthan, Pathankot
ന്യൂഡൽഹി| rahul balan| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (11:59 IST)
പഠാൻകോട്ട് സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍. വ്യോമതാവളത്തിലെ ഭീകരാക്രമണവും പാക്ക് പ്രത്യേക അന്വേഷണ സംഘത്ത വ്യോമതാവളത്തില്‍ പ്രവേശിക്കാൻ അനുവദിച്ചതും ഇന്ത്യയുടെ നാടകമാണെന്ന തരത്തിലാണ് പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. പാക്ക് മാധ്യമമായ 'ദ് പാക്കിസ്ഥാൻ ടുഡെ' ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പാക് അന്വേഷണ റിപ്പോര്‍ട്ടിലും ഇത്തരം പരാമര്‍ശം ഉണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു സമർപ്പിക്കും.

ആക്രമണം നടത്തിയവരേക്കുറിച്ച് ഇന്ത്യയ്ക്ക് മുന്‍‌കൂട്ടി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണത്തോട് ഒട്ടും സഹകരിച്ചില്ല. പാക്കിസ്ഥാന്‍ ഭീകരവാദവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ലോകത്തിനു മുന്നിൽ കാണിക്കുന്നതിനുള്ള ഇന്ത്യയുടെ നാടകമായിരുന്നു പഠാന്‍‌കോട്ട് ആക്രമണം- അന്വേഷണ സംഘത്തെ ഉദ്ധരിച്ച് പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു. ഇത്തരത്തില്‍ ആക്രമണത്തേക്കുറിച്ച് നിരവധി സംശയങ്ങളാണ് പാക് അന്വേഷണ സംഘം ഉയര്‍ത്തുന്നത്. പ്രധാനമായും ആക്രമണ പരമ്പര മണിക്കൂറുകള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭീകരർ പാക്കിസ്ഥാനിൽ നിന്ന് വന്നതിന് തെളിവൊന്നും ഇന്ത്യയുടെ കയ്യില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ ആരോപണം ഇന്ത്യ നിഷേധിച്ചു. ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പുതിയ വാദം ഐ എസ് ഐയുടെയും പാക്ക് സൈന്യത്തിന്റെയും ഇരട്ടത്താപ്പാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :