ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 3 ജൂലൈ 2015 (17:18 IST)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെന്‍സസിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി പുറത്തുവിട്ടു. 2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസ് റിപ്പോര്‍ട്ട് ആണ് പുറത്തുവിട്ടത്. 80 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് നടന്ന ആദ്യ ജാതി സെന്‍സസ് കൂടിയാണ് ഇത്.
2011 സെന്‍സസിന്റെ ചില പ്രധാന വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു.
1. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ജാതി സെന്‍സസ് ആണ് 2011ല്‍ നടന്നത്.
2. ഇതിനു മുമ്പ് 1932ലാണ് രാജ്യത്ത് ജാതി സെന്‍സസ് നടന്നത്
3. രാജ്യത്തെ 4.6% ഗ്രാമീണ കുടുംബങ്ങള്‍ ആദായ നികുതി അടയ്ക്കുന്നവരാണ്.
4. നഗര, ഗ്രാമീണ മേഖലകളിലായി രാജ്യത്ത് ആകെ 24.39 കോടി കുടുംബങ്ങളാണ് ഉള്ളത്.
5. ആകെയുള്ളതിന്റെ 1.11% മാത്രമാണ് പൊതുമേഖലയില്‍ ജോലിയുള്ളവര്‍.
6. ഗ്രാമീണ കുടുംബങ്ങളില്‍ 11% ന് റെഫ്രിജറേറ്റര്‍ ഉണ്ട്.
7. ഗ്രാമീണ കുടുംബങ്ങളില്‍ 20.69 %ന് ഒരു മോട്ടോര്‍ വാഹനമോ മത്സ്യബന്ധന ബോട്ടോ ഉണ്ട്.
8. രാജ്യത്തെ 94 ശതമാനം ഗ്രാമീണ കുടുംബങ്ങളില്‍ സ്വന്തമായി വീടുകളുണ്ട്. ഇതില്‍ 54 ശതമാനത്തിന് ഒന്നോ രണ്ടോ മുറികളുള്ള വീടാണ് ഉള്ളത്.
9. ഗ്രാമീണ മേഖലകളില്‍ അഞ്ചു ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാരില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്നത്.
അതേസമയം, സ്വകാര്യമേഖലകളില്‍ ജോലി ചെയ്ത് സമ്പാദിക്കുന്നവര്‍ 3.57 % ആണ്.
10. ആകയുള്ള ഗ്രാമീണരില്‍ ലാന്‍ഡ്ലെസ് ഓണര്‍ഷിപ്പ് 56% ആണ്. ഇതില്‍, 70 ശതമാനം പട്ടികജാതിയും 50% പട്ടികവര്‍ഗവും ലാന്‍ഡ്ലെസ് ഓണേഴ്സ് ആണ്.
(കടപ്പാട് - ടൈംസ് ഓഫ് ഇന്ത്യ)