അഫ്ഗാന്‍ പൊരുതി കീഴടങ്ങി; ഇംഗ്ലണ്ടിന് രണ്ടാം ജയം

അഫ്ഗാനിസ്ഥാനെ 15 റണ്‍സിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ 127 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അഫ്ഗാനിസ്ഥാനുവേണ്ടി ഷഫിഖുള്ള 31 റണ്

ന്യൂഡല്‍ഹി, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് Nedelhi, Afganisthan, England
ന്യൂഡല്‍ഹി| rahul balan| Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (20:29 IST)
അഫ്ഗാനിസ്ഥാനെ 15 റണ്‍സിന് തോല്‍പ്പിച്ച്
ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ 127 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അഫ്ഗാനിസ്ഥാനുവേണ്ടി ഷഫിഖുള്ള 31 റണ്‍സ് നേടി അവസാന ഓവര്‍ വരെ പൊരുതി നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെതിരെ മികച്ച ബൌളിങ്ങ് പ്രകടനമാണ് അഫ്‌ഗാന്‍ കാഴ്ച്ച വച്ചത്. ഓപ്പണര്‍ റോയിയെ അഞ്ചു റണ്‍സിന് വീഴ്‌ത്തി അമീര്‍ ഹംസയാണ്‌ ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചത്‌. തൊട്ടുപിന്നാലെ റൂട്ടിനെ 12 റണ്‍സിന് റണ്ണൗട്ട്‌ ആക്കുകയും പിന്നാലെ മോര്‍ഗനെ പൂജ്യത്തിന്‌ വിടുകയും കൂടി ചെയ്‌തതോടെ ഇംഗ്ലണ്ട്‌ പതറി. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് നൂറ് റണ്‍സിനുള്ളില്‍ പുറത്താകുമെന്ന് തോന്നിച്ചു.

പിന്നീട് വന്ന മൊയിന്‍ അലിയും(പുറത്താകാതെ 41) ക്രിസ് ജോര്‍ദാനും(15) ചേര്‍ന്നാണ് ഇംഗ്ലണ്ടിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ഡേവിഡ് വില്ലി 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിലേ വെടിക്കെട്ട് ബാറ്റ്സ്മാന്‍ മുഹമ്മദ് ഷെഹ്സാദിനെ നഷ്ടമായി. 27 പന്തില്‍ 22 റണ്‍സെടുത്ത സമിനുള്ള ഷെന്‍വാരിയും 19 പന്തില്‍ 17 റണ്‍സുമായി ഓപ്പണര്‍ നൂര്‍ അലി സര്‍ദാനിക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. 15 റണ്‍സുമായി റഷീദ്‌ഖാനും 12 റണ്‍സുമായി മൊഹമ്മദ്‌ നബിയും വാലറ്റത്ത് പൊരുതി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :