ന്യൂഡൽഹി|
jibin|
Last Modified വ്യാഴം, 3 ജൂലൈ 2014 (17:37 IST)
ഇറാഖിലെ ഭീകരുടെ പിടിയിലായ മലയാളി നഴ്സുമാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരെ തിക്രിത്തിൽ നിന്നും മൊസൂളിന് സമീപത്തെ കെസ്സയിലെത്തിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സുരക്ഷ മുൻനിര്‍ത്തിയാണ് നഴ്സുമാർ ആശുപത്രിയിൽ നിന്നു മാറാൻ തയാറായതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നഴ്സുമാർ താമസിച്ചിരുന്ന ആശുപത്രി ഭീകരര്‍
ബോബ് വെച്ച് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് ആറ് നഴ്സുമാർക്ക് പരുക്കേറ്റത്. ഇവരുടെ പരുക്ക് ഗരുതരമല്ല.