ഇന്ത്യ-ചൈന അതിർത്തിയില്‍ സുരക്ഷ ശക്തമാക്കുന്നു

ഇന്ത്യ-ചൈന അതിർത്തി ,  ന്യൂഡൽഹി , ഇന്ത്യ
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (12:20 IST)
ഇന്ത്യ-ചൈന അതിർത്തിയില്‍ സുരക്ഷ സൈനികരുടെ എണ്ണം ഇരട്ടിയാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ രൂക്ഷമാക്കുകയും കടന്നുകയറ്റം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലുള്ള തീരുമാനം സ്വീകരിച്ചത്. പ്രദേശത്ത് സൈനികരുടെ എണ്ണം കൂട്ടുകയും പുതിയതായി ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കാനും അനുമതി നൽകിയതായാണ് സൂചന.

നിലവില്‍ ഇന്തോ​-ടിബറ്റൻ അതിർത്തിയില്‍ പൊലീസിന്റെ 15,​000 ഭടന്മാരും 40 ഔട്ട് പോസ്റ്റുകളുമാണ് അതിർത്തി പ്രദേശത്തുള്ളത്. പുതുതായി 54 ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കാൻ കേന്ദ്രം അനുമതി നൽകിയതായി റിപ്പോർട്ടുകളിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :