ഇറാഖ് രൂപയെ തളര്‍ത്തുന്നു

ഇറാഖ് പ്രശ്നം,രൂപ,ഇന്ത്യ
മുംബൈ| VISHNU.NL| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (11:30 IST)
ഇറാഖിലെ ആഭ്യന്തര യുദ്ധം മൂലം ഇന്ത്യന്‍ തകര്‍ച്ചയിലേക്ക്. പ്രശ്നത്തേ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എണ്ണക്കമ്പനികള്‍ ഡോളര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഡോളറിനെതിരെ 40 പൈസ ഇടിഞ്ഞ് 60.18 എന്ന നിലയിലാണ് രൂപ. നാണയപ്പെരുപ്പം ഉയര്‍ന്നതും ഓഹരി വിപണികള്‍ നഷ്‌ടത്തിലായതും ഇ

ന്നലെ രൂപയെ ദുര്‍ബലപ്പെടുത്താന്‍ കാരണമായി. കഴിഞ്ഞ ആറ് മാസത്തിനിടെ രൂപ നേടുന്ന ഏറ്റവും കുറഞ്ഞ മൂല്യമാണിത്.

ഇറാഖിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡോയില്‍ വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തെ ഉയര്‍ന്ന വിലയാണ് ക്രൂഡ് ഓയിലിനുള്ളത്. ഇതാണ് എണ്ണക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :