വ്യാജ യാത്രാപ്പടി: രാജ്യസഭാ എംപിമാര്‍ക്കെതിരെ കേസ്

  ന്യൂഡല്‍ഹി , യാത്രാപ്പടി , സിബിഐ
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 13 ജൂണ്‍ 2014 (12:37 IST)
വ്യാജമായ യാത്രാപ്പടി രേഖകള്‍ കാണിച്ച് പണം തട്ടിയെടുത്ത കേസില്‍ രാജ്യസഭാ എംപിമാരടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തു. യാത്രാരേഖകളില്‍ കൃത്രിമം നടത്തുക, വഞ്ചനാ എന്നീ കുറ്റങ്ങള്‍ ചുമത്തി രാജ്യസഭയിലെ മൂന്ന് സിറ്റിംഗ് എംപിമാര്‍ക്കും മൂന്ന് മുന്‍ എംപിമാര്‍ക്കുമെതിരെയാണ് സിബിഐ കേസെടുത്തത്.

ഇവര്‍ വ്യാജ യാത്രാരേഖകള്‍ കാണിച്ച് വഴി യാത്രാപ്പടി പൂര്‍ണമായി കൈപ്പറ്റിയെന്നാണ് കേസ്. കേസില്‍പ്പെട്ട പലരും നിരവധി തവണ തവണ യാത്രാപ്പടി വാങ്ങിയിട്ടുണ്ട്. യാത്രാപ്പടി ആരോപണത്തില്‍ ആദ്യമായാണ് രാജ്യസഭാ എംപിമാര്‍ക്കെതിരെ കേസെടുക്കുന്നത്.

ഡി ബന്ധോപാദ്ധ്യായ (തൃണമൂണ്‍ കോണ്‍ഗ്രസ്), ബ്രിജേഷ് പാതക് (ബിഎസ്പി), ലാല്‍ മിങ് ലിയാന (എംപിഎഫ്) എന്നിവരാണ് കേസെടുക്കപ്പെട്ട രാജ്യസഭാ എംപിമാര്‍. ജെപിന്‍ സിംഗ് (ബിജെപി), രേണു ബാല (ബിജെഡി), മെഹ്മൂദ് എ മദ്നി (ആര്‍എല്‍ഡി) എന്നിവരാണ് മുന്‍ എംപിമാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :