പ്രതിപക്ഷ പദവിക്കായി സോണിയ കത്ത് നല്‍കി

 പ്രതിപക്ഷ നേതാവ് , ന്യൂഡല്‍ഹി , സോണിയ ഗാന്ധി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 13 ജൂണ്‍ 2014 (09:02 IST)
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പദവിക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കത്ത് നല്‍കി. കോണ്‍ഗ്രസിന്റെ ലോക്സഭയിലെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ കാര്‍ഗെക്ക് പ്രതിപക്ഷ നേതാവ് പദവി ലഭിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
കോണ്‍ഗ്രസിന് അതിനുള്ള അര്‍ഹതയില്ലെന്നാണ് ബിജെപിയുടെ നിലപാട്.

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കേണ്ടതില്ലെന്ന ബിജെപി തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. സോണിയയുടെ കത്തിനോട് ബിജെപി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :