ആഭ്യന്തരം മോഡിയുടെ കൈയില്‍; അരുണ്‍ ഷൂരിക്ക് ധനകാര്യം

ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 19 മെയ് 2014 (16:54 IST)
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കവെ ആഭ്യന്തരം മോഡി തന്നെ കൈകാര്യം ചെയ്യുമെന്ന് ഏകദേശം ഉറപ്പായി.

അരുണ്‍ ഷൂരിക്ക് ധനകാര്യവും സുഷമ സ്വരാജിന് മാനവവിഭവ ശേഷി വകുപ്പും മുരളി മനോഹര്‍ ജോഷിക്ക് പ്രതിരോധ വകുപ്പും ലഭിക്കുമെന്നാണ് അവസാനം ലഭിക്കുന്ന സൂചന.
ആരുണ്‍ ജെയ്റ്റ് ലി ധനകാര്യ വകുപ്പ് ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ അരുണ്‍ ഷൂരിക്ക് ധനകാര്യം നല്‍കണമെന്ന് മോഡി നേരിട്ട് ആവശ്യപ്പെട്ടതായാണ് സൂചന. രാജ്നാഥ് സിംഗ് പാര്‍ട്ടി അധ്യക്ഷനായി തന്നെ തുടരും. ലോകസഭ സ്പീക്കറായി കരിയ മുണ്ടെയെ പരിഗണിക്കുബോള്‍ അദ്വാനി മന്ത്രിസഭയിലുണ്ടാവില്ലന്ന അഭ്യൂഹങ്ങള്‍ വ്യാപകമാണ്. അമിത്ഷായുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :