കബനിയിലെ വെള്ളത്തിനായി തമിഴ്നാട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 11 മെയ് 2014 (13:07 IST)
മുല്ലപ്പെരിയാര്‍ വിഷയത്തിന് പിന്നാലെ കബനി നദിയിലെ വെള്ളത്തിനായും തമിഴ്നാട് രംഗത്ത്. കബനിയിലെ കേരളം ഉപയോഗിക്കാത്ത ജലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി തമിഴ്‌നാട് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതിവര്‍ഷം 16 ഘനയടി ജലമാണ് കേരളത്തിന് കബനിയില്‍ നിന്ന് ലഭിക്കുന്നത്. ഇത് കേരളം ഉപയോഗിക്കുന്നില്ലെന്നാണ് തമിഴ്നാട് അപേക്ഷയില്‍ പറയുന്നു.


2007 ഫെബ്രുവരി 5ന് കാവേരി ട്രൈബ്യൂണല്‍ 30 ഘനയടി വെള്ളമാണ് പ്രതിവര്‍ഷം കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ 21 ഘനയടി ജലവും കബനിയില്‍ നിന്നാണ്.

കബനി നദി ഒഴുകുന്നത് കര്‍ണാടകത്തിലേയ്ക്കായതിനാല്‍ കേരളത്തിന്റെ ജലം കൂടി കര്‍ണാടകയാണ് ഉപയോഗിക്കുന്നത്. ഇതിനെയാണ് തമിഴ്നാട് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :