കോള്‍ ഡ്രോപ്പ്; പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി

സംഭാഷണത്തിനിടെ ഫോണ്‍ കോള്‍ മുറിയുന്നതിന് പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനം സുപ്രീംകോടതി തടഞ്ഞു

ന്യൂഡല്‍ഹി, ട്രായ്, സുപ്രീംകോടതി, മൊബൈല്‍ കമ്പനി new delhi, trai, supreme court, mobile company
ന്യൂഡല്‍ഹി| Sajith| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (08:08 IST)
സംഭാഷണത്തിനിടെ ഫോണ്‍ കോള്‍ മുറിയുന്നതിന് പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനം സുപ്രീംകോടതി തടഞ്ഞു. മൊബൈല്‍ കമ്പനികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. തടസ്സാപ്പെടുന്ന ഓരോ കോളിനും ഒരു രൂപ വീതം പിഴ ഈടാക്കുമെന്നായിരുന്നു ട്രായ് നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ട്രായിയുടെ ഉത്തരവ് നേരത്തെ ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ഫോണ്‍ സേവനദാതാക്കളുടെ സംഘടനയും രാജ്യത്തെ ഇരുപത്തിയൊന്ന് മൊബൈല്‍ കമ്പനികളും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബഞ്ച് വിശദമായ വാദം കേട്ടു. എന്നാല്‍ കോള്‍ മുറിയുന്നതിന് കാരണം മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സാങ്കേതിക പ്രശ്‌നം കൊണ്ടാണെന്ന് തെളിയിക്കാന്‍ ട്രായ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ഒരു പഠനവും ഇതുസംബന്ധിച്ച് നടന്നിട്ടില്ലെന്നും മൊബൈല്‍ കമ്പനികള്‍ കോടതിയില്‍ വാദിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ പിഴ ഏര്‍പ്പെടുത്താനുള്ള തീരുമാനം സുപ്രീംകോടതി തടയുകയായിരുന്നു. ഉപഭോക്താക്കളില്‍ നിന്നും ഉയരുന്ന നിരന്തര പരാതിയുടെ അടിസ്ഥാനത്തിലാണ് കോള്‍ മുറിയലിന് പിഴ ഏര്‍പ്പെടുത്താന്‍ ട്രായ് തീരുമാനിച്ചത്. പക്ഷെ, ഇക്കാര്യത്തില്‍ വേണ്ടത്ര സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തത് മൊബൈല്‍ കമ്പനികള്‍ക്ക് ഗുണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :