വിമാനയാത്രക്കാരുടെ ദുരിതത്തിന് കൂട്ടായ എയര്‍ ഇന്ത്യ എട്ടുവര്‍ഷത്തിന് ശേഷം ലാഭത്തിലേക്ക്!

കഴിഞ്ഞവര്‍ഷം 2636 കോടി നഷ്ടമുണ്ടാക്കിയ കമ്പനി ഇനിയെങ്കിലും നന്നാകുമോ എന്ന ചോദ്യം ബാക്കിയാക്കി എട്ടുവര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യ ലാഭത്തിലേക്ക്

ന്യൂഡല്‍ഹി, എയര്‍ ഇന്ത്യ, മഹേഷ് ശര്‍മ,ഭാരതരത്‌ന newdelhi, air india, mahesh sharma, bharatha rathna
ന്യൂഡല്‍ഹി| Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (08:05 IST)
ഇന്ത്യയില്‍ വിമാനയാത്രക്കാരുടെ ദുരിതത്തിന് കൂട്ടായ എയര്‍ ഇന്ത്യ എട്ടുവര്‍ഷത്തിന് ശേഷം ലാഭത്തിലാകുന്നതായി സൂചന. ഈ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ലാഭത്തിലാകുമെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2636 കോടി രൂപയുടെ നഷ്ടമായിരുന്നു എയര്‍ ഇന്ത്യ വരുത്തിവച്ചത്.

ഇതിനു മുമ്പ് 2007-08ലാണ് എയര്‍ ഇന്ത്യ ലാഭത്തിലായിരുന്നത്. കേന്ദ്ര ആഭ്യന്തര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ 30231 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യ വരുത്തിവച്ചിട്ടുള്ളതെന്നാണ് കണക്ക്. ഭാരതരത്‌ന ജേതാക്കള്‍ക്ക് എയര്‍ ഇന്ത്യയില്‍ ആജീവനാന്ത സൗജന്യ യാത്ര അനുവദിക്കാന്‍ തീരുമാനിച്ചതായും മഹേഷ് ശര്‍മ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :