പദ്‌മ അവാര്‍ഡിനായി ലളിത് മോഡിയുടെ പേര് വസുന്ധര രാജെ ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 8 ജൂലൈ 2015 (14:11 IST)
അനധികൃതമായി ലളിത് മോഡിക്ക് സഹായം നല്കിയത് വിവാദമായതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് എതിരെ പുതിയ ആരോപണം. 2007ല്‍ ലളിത് മോഡിയുടെ പേര് പദ്‌മ ശ്രീ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തു എന്നാണ് വസുന്ധര രാജെയ്ക്കെതിരെയുള്ള പുതിയ ആരോപണം.

ദൈനിക് ഭാസ്‌കര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ 2007ല്‍ പദ്‌മ അവാര്‍ഡിനായി ലളിത് മോഡിയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു എന്നാണ് ആരോപണം.

സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേനയാണ് ലളിത് മോഡിയുടെ പേര് അവാര്‍ഡിനായി രാജെ ശുപാര്‍ശ ചെയ്തത്. വ്യവസായിയും സംസ്ഥാനത്തെ ക്രിക്കറ്റിന് നിരവധി സംഭാവനകള്‍ നല്കിയ ആളെന്ന നിലയിലുമായിരുന്നു പദ്മ അവാര്‍ഡിനായുള്ള ശുപാര്‍ശ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :