‘നീറ്റി’ ഇളവു വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി

‘നീറ്റി’ ഇളവു വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി

ന്യൂഡൽഹി| JOYS JOY| Last Modified ചൊവ്വ, 10 മെയ് 2016 (08:13 IST)
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിനായി നടത്തുന്ന ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഇളവു തേടി സുപ്രീംകോടതിയെ സമീപിച്ചവര്‍ക്ക് തിരിച്ചടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

മെഡിക്കല്‍ പ്രവേശനത്തിനായി സംസ്ഥാനങ്ങൾ നടത്തിയ പ്രവേശന പരീക്ഷക്ക്​ നിയമസാധുതയില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. കേ​ന്ദ്രവിജ്​ഞാപനം അനുസരിച്ച്​ നടത്തുന്ന ‘നീറ്റ്’ മറികടന്ന്​ സംസ്ഥാന സർക്കാറുകൾക്ക്​ പരീക്ഷ നടത്താനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നീറ്റ്​ ഒന്നാംഘട്ടം എഴുതിയവർക്കും രണ്ടാംഘട്ട പരീക്ഷയിൽ പ​ങ്കെടുക്കാം. എന്നാല്‍, ആദ്യഘട്ടത്തിൽ ലഭിച്ച മാർക്ക്​ അസാധുവാവും. സംസ്ഥാനങ്ങളുടെയും സ്വകാര്യമാനേജ്‌മെൻറുകളുടെയും അവകാശങ്ങളെ ബാധിക്കുമെന്ന കാരണത്താൽ നീറ്റിൽ ഇളവ്​ നൽകാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി.

വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :