സ്വാതന്ത്ര്യദിനത്തില്‍ ബിജെപിയില്‍ നിന്നും മോചനദിനം; നവ്‌ജ്യോദ് സിംഗ്‌ സിദ്ദു ഇനി ആംആദ്മിക്കൊപ്പം

സ്വാതന്ത്ര്യദിനത്തില്‍ സിദ്ദു ആം ആദ്മിയില്‍

ന്യൂഡല്‍ഹി| priyanka| Last Updated: വെള്ളി, 29 ജൂലൈ 2016 (11:55 IST)
രാജ്യസഭാംഗത്വം രാജിവെച്ച മുന്‍ ക്രിക്കറ്ററും ബിജെപി നേതാവുമായ നവ്‌ജ്യോത്സിങ് സിദ്ദു സ്വാതന്ത്ര്യദിനത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന. സ്വാതന്ത്ര്യദിനം ബിജെപിയില്‍നിന്നുള്ള മോചനദിനംകൂടിയായി മാറുമെന്നും അതിനുശേഷം ബിജെപി-അകാലിദള്‍ കൂട്ടുകെട്ടിന്റെ പിടിയില്‍നിന്ന് പഞ്ചാബിനെ മോചിപ്പിക്കാനുള്ള നീക്കങ്ങളില്‍ അദ്ദേഹം പങ്കുവഹിക്കുമെന്നും ആം ആദ്മി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ വിപാസന ധ്യാനം കഴിഞ്ഞ് എത്തിയശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. പഞ്ചാബില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചതുകൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് കഴിഞ്ഞ ദിവസം സിദ്ദു വ്യക്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :