പശ്ചിമ ഘട്ടം: പുതിയ കരട് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്രം

കസ്തൂരിരംഗന്‍ , ദേശീയ ഹരിത ട്രൈബ്യൂണല്‍ , മാധവ് ഗാഡ്ഗില്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (14:42 IST)
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം. ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വനം-പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കില്ലെന്നും. ഗാഡ്ഗില്‍ ശുപാര്‍ശയ്ക്കു ശേഷം വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് പരിഗണിക്കുന്നതെന്നും മന്ത്രാലയം നേരത്തെ ട്രൈബ്യൂണലില്‍ അറിയിച്ചിരുന്നു.

ട്രൈബ്യൂണലിന്റെ നടപടികളെ കളിയായാണ് കേന്ദ്രം എടുത്തിരിക്കുന്നതെന്നും സര്‍ക്കാരിന്റെ അയഞ്ഞ സമീപനം അംഗീകരിക്കാനാവില്ലെന്നും കുറ്റപ്പെടുത്തിയ ട്രൈബ്യൂണല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്നും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് സെക്രട്ടറി തന്നെ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :