ഗാഡ്ഗിലിനെ തള്ളിയില്ല, കസ്തൂരിക്ക് ഉറപ്പുമില്ല, കേന്ദ്രത്തിന് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (13:30 IST)
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറയാതെ കേന്ദ്രസര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനേ ഹരിത ട്രിബ്യൂണലില്‍ അനുകൂലിച്ചെത്തി. എന്നാല്‍ ഗാഡ്ഗില്‍ റിപ്പൊര്‍ട്ട് നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചില്ല.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ട്രൈബ്യൂണലിനെ അറിയിച്ചില്ല. പക്ഷേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ പുരോഗമിക്കുന്നതായും വ്യക്തമാക്കി.

എന്നാല്‍ സത്യവാങ്മൂലത്തില്‍ ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് വ്യക്തമാക്കാത്തതിനാല്‍ സത്യവാങ്മൂലം ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിക്കളഞ്ഞു. ഏത് റിപ്പോര്‍ട്ടാണ് നടപ്പാക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കുന്നതില്‍ കേന്ദ്ര പരാജയപ്പെട്ടെന്ന് ജസ്റ്റീസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.


ബുധനാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. അന്ന് നിലപാട് അറിയിച്ചില്ലെങ്കില്‍ പരിസ്ഥിതി സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :