തുഗ്ലക് പരിഷ്‌കാരത്തിനെതിരെ ജനങ്ങൾ, രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണ്; ഏതെങ്കിലും ജനങ്ങൾ അല്ലെന്ന് സീതാറാം യെച്ചുരി

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സീതാറാം യെച്ചൂരി

aparna shaji| Last Modified വെള്ളി, 18 നവം‌ബര്‍ 2016 (11:08 IST)
കേന്ദ്രസര്‍ക്കാർ തുഗ്ലക് പരിഷ്കാരമാണ് നടത്തുന്നതെന്ന്
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സർക്കാരിന്റെ തുഗ്ലക് പരിഷ്‌കാരത്തിനെതിരായി രാജ്യത്ത് ആദ്യമായുണ്ടാകുന്ന മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്ന ഈ സമരമെന്നും സീതാറാം വ്യക്തമാക്കി. തിരുവനന്തപുരത്ത് റിസര്‍വ്വ് ബാങ്ക് ഓഫീസിനു മുന്നില്‍ നടക്കുന്ന സ‌മരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണ്. ഏതെങ്കിലും വ്യക്തിയല്ല. രാജ്യത്തിന്റെ പരമാധികാരത്തിനുവേണ്ടിയുള്ള ഈ സമരത്തില്‍ പങ്കാളിയാകാന്‍ മുന്നോട്ടുവന്ന കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9.30 നാണ് സമരം ആരംഭിച്ചത്.

സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് നടത്തുന്ന സമരത്തിന് ജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കു‌ന്നത്. സമരത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :