അടിയന്തരാവസ്ഥ കറുത്ത അധ്യായം തന്നെ: നരേന്ദ്ര മോഡി

അടിയന്തരാവസ്ഥ , നരേന്ദ്ര മോഡി , ട്വിറ്റര്‍ , ഇന്ത്യ
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 25 ജൂണ്‍ 2015 (10:42 IST)
ഇന്ത്യയുടെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനാധിപത്യത്തെ അന്നത്തെ ഭരണാധികാരികൾ ചവിട്ടിത്താഴ്ത്തി. ഇതിനെ പ്രതിരോധിച്ചവരെകുറിച്ച് അഭിമാനം കൊള്ളുന്നു. അടിയന്തരാവസ്ഥകാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകര്‍ക്കുന്നതായിരുന്നുവെന്നും മോഡി വ്യക്തമാക്കി. അടിയന്തരാവസ്ഥയുടെ 40-മത് വാർഷികം ആചരിക്കുന്ന വേളയിൽ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഊർജസ്വലമായ, വിശാലമായ ജനാധിപത്യമാണ് വികസനത്തിന്റെ താക്കോൽ. അടിയന്തരാവസ്ഥയെ എതിർത്ത ലക്ഷക്കണക്കിനു ജനങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. അവരുടെ പ്രയത്നങ്ങളാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകത്തെ സംരക്ഷിക്കുന്നത്, മോഡി വ്യക്തമാക്കി.

തന്റെ യൗവന കാലഘട്ടത്തിലാണ് പ്രഖ്യാപിച്ചത്. അതിനെതിരായ പ്രതിഷേധങ്ങളിലൂടെ നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. നിരവധി നേതാക്കളുടെയും സംഘടനകളുടെയുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചതായും മോഡി കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :