മോഡി സര്‍ക്കാരിന്റെ വികസനനയങ്ങളുടെ പ്രയോജനം ലഭിക്കാന്‍ ഒ രാജഗോപാലിനെ വിജയിപ്പിക്കണം: സുരേഷ് ഗോപി

 നരേന്ദ്ര മോഡി , സുരേഷ് ഗോപി , ബിജെപി , ഒ രാജഗോപാല്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (14:01 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വികസനനയങ്ങളുടെ പ്രയോജനം കേരളത്തിന് ലഭിക്കാന്‍ അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി. മോഡിയുടെ വികസനത്തിലും ഒ രാജഗോപാലിന്റെ വ്യക്തിത്വത്തിലുമൂന്നിയുള്ള ചെറിയ പ്രസംഗമാണ് അദ്ദേഹം നടത്തിയത്.

ഴയെയും അവഗണിച്ച് സുരേഷ് ഗോപിയെ കാണാനായി
നിരവധി ജനങ്ങള്‍ അരുവിക്കരയില്‍ എത്തിയിരുന്നു. എട്ട് പഞ്ചായത്തുകളില്‍ ഒമ്പത് പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും അടക്കമുള്ള നേതാക്കള്‍ താരത്തിനൊപ്പം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് ബിജെപിക്ക് വോട്ട് തേടി പരസ്യമായി സുരേഷ് ഗോപി സംസ്ഥാനത്ത് പ്രചാരണത്തിനിറങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :