ബിജെപിയെ ജയിപ്പിച്ചത് മോഡിയല്ല കോണ്‍ഗ്രസ്: എല്‍ കെ അദ്വാനി

ന്യൂഡല്‍ഹി| Last Modified ശനി, 16 ഓഗസ്റ്റ് 2014 (16:41 IST)
ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ചവിജയത്തിന് പിന്നില്‍ മൊഡിയല്ല കോണ്‍ഗ്രസാ‍ണ് പ്രധാന പങ്ക് വഹിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി.സ്വാതന്ത്ര്യദിനത്തില്‍ തന്റെ വസതിക്കുമുന്‍പില്‍ പതാക ഉയര്‍ത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് എല്‍ കെ അദ്വാനി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

വിജയത്തില്‍ മോഡിയും പങ്ക് വഹിച്ചിട്ടുണ്ട് എന്നാല്‍ ബിജെപിയുടെ വിജയത്തില്‍ പ്രധാ‍ന സംഭാവന നല്‍കിയത് കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസിന്റെ മോശം ഭരണവും അഴിമതിയുമാണ് മികച്ച വിജയം കൈവരിക്കാന്‍ സഹായിച്ചത് അദ്വാനി വ്യക്തമാക്കി.തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും വളരെയധികം കടിനാധ്വാനം ചെയ്തെന്നും അദ്വാനി പറഞ്ഞു.

മോഡിക്കെതിരെ ആദ്യമായല്ലെ അദ്വാനി പരസ്യമായി രംഗത്ത് വന്നിരുന്നു മുന്‍പ് 2013 ല്‍ മോഡിയെ തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് അദ്വാനി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :