' മതേതരത്വം തൊട്ടു തീണ്ടാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് '

 ബിജെപി , ആദിത്യനാഥ് , കോണ്‍ഗ്രസ് , മതേതരത്വം
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (13:33 IST)
കോണ്‍ഗ്രസ് മതേതരത്വം തൊട്ടു തീണ്ടാത്ത പാര്‍ട്ടിയാണെന്നും, അവര്‍ രാജ്യത്തെ ഹിന്ദുക്കളെ ഒറ്റതിരിച്ച് കാണുകയാണെന്നും ബിജെപി എംപിയായ യോഗി ആദിത്യനാഥ് ലോക്‌സഭയില്‍ പറഞ്ഞു. ഹിന്ദുക്കള്‍ ഏതു നിമിവും ന്യൂനപക്ഷ പ്രീണിപ്പിക്കലിനെതിരെ തിരിച്ചടിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള നയങ്ങളാണ് രൂപികരിക്കുന്നതും തുടരുന്നതും. രാജ്യത്ത് 12 ലക്ഷം ഹിന്ദു സന്യാസിമാരുണ്ട് അവരെക്കുറിച്ച് കോണ്‍ഗ്രസ് പറയുന്നില്ല. പകരം മുസ്ലിം പള്ളികളിലെ ഇമാമുമാര്‍ക്ക് ശമ്പളം നല്‍കാനാണ് അവര്‍ താല്‍പ്പര്യം കാണിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

ഇത്തരത്തിലുള്ള മതേതരത്വം തൊട്ടു തീണ്ടാത്ത പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അതിനാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ ഭീഷണിയിലാണെന്നും സംഘടിതരായി തിരിച്ചടിക്കാന്‍ തയ്യാറാകണമെന്നും ആദിത്യനാഥ് പറഞ്ഞു. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം രാജ്യത്തിന്റെ പലഭാഗങ്ങളിലായി 600 ലേറെ സാമുദായിക കലാപങ്ങളാണ് നടന്നത്. ഇതേക്കുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യവേയാണ് ബിജെപി എംപി പൊട്ടിത്തെറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :