ബിഹാറില്‍ നക്‌സലൈറ്റ് ആക്രമണം: എട്ട് സിആര്‍പിഎഫ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു

ബിഹാറില്‍ നക്‌സലൈറ്റ് ആക്രമണം: എട്ട് സിആര്‍പിഎഫ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു

ഗയ| priyanka| Last Updated: ചൊവ്വ, 19 ജൂലൈ 2016 (07:43 IST)
ബീഹാറിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശമായ ചകര്‍ബന്ദയില്‍ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫിന്റെ എട്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. നക്‌സലൈറ്റുകളാണ് ആക്രമണം നടത്തിയത്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് നക്‌സലൈറ്റുകളും മരിച്ചു. ഗയക്കും ഔറംഗബാദിനുമിടയില്‍ ചകര്‍ബന്ദയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :