പാംപോറില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും

ശ്രീനഗര്‍| Last Modified ഞായര്‍, 26 ജൂണ്‍ 2016 (09:03 IST)
ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് മരിച്ചത്.

ഭീകരാക്രമണത്തില്‍ എട്ട് സി ആര്‍ പി എഫ് ജവാന്‍‌മാരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലഷ്കര്‍ ഇ തൊയ്ബ ഏറ്റെടുത്തു. 20 സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പരിശീലനം കഴിഞ്ഞ് സൈനികരുമായി ശ്രീനഗര്‍ - ജമ്മു ദേശീയപാതയിലൂടെ ശ്രീനഗറിലേക്ക് പോകുകയായിരുന്ന ബസിനു നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

രണ്ട് ഭീകരരെ വധിക്കാനായെങ്കിലും കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടാകാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :