മുസാഫര്‍നഗര്‍|
Last Modified ശനി, 10 മെയ് 2014 (16:29 IST)
മുസാഫര്‍നഗര്‍ കലാപത്തിനിടെയുണ്ടായ കൂട്ടബലാത്സംഗത്തില്‍ പ്രതികളായ മൂന്നുപേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചു.
പ്രതികളായ കുല്‍ദീപ്, മഹെര്‍വീര്‍ , സിക്കന്ദര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റുചെയ്യാനുള്ള അനുമതി നല്‍കിയിട്ടില്ല. ഇവരുടെ അറസ്റ്റിന് അനുമതി തേടിയുള്ള അപേക്ഷയാണ് ഇന്‍സ്‌പെക്ടര്‍ മലാ സിന്‍ഹ, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നരേന്ദര്‍ കുമാറിന് നല്‍കിയത്.