സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം

ശ്രീനു എസ്| Last Updated: തിങ്കള്‍, 19 ഏപ്രില്‍ 2021 (07:58 IST)
സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുരളീധരനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളിങ് കോച്ചാണ് മുരളീധരന്‍.

ഹൈദരാബാദിന്റെ കളിക്കിടെ ഡഗ് ഔട്ടില്‍ ഇരിക്കവെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. താരത്തിന് ഒരാഴ്ച ക്വാറന്റൈനില്‍ ഇരുന്നതിനു ശേഷമേ ടീമിനൊപ്പം പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :