മുംബൈ|
VISHNU.NL|
Last Updated:
ബുധന്‍, 2 ജൂലൈ 2014 (12:08 IST)
രാജ്യത്ത് മുസ്ലീങ്ങളുടെ ബഹുഭാര്യത്വവും പുരുഷന് വാക്കാലുള്ള വിവാഹമോചനത്തിന് അനുവദിക്കുന്ന ത്വലാഖും നിയം വിരുദ്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യയിലെ മുസ്ലിം സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരതീയ മഹിളാ മുസ്ലിം ആന്തോളന്‍ (ബിഎംഎംഎ) രംഗത്ത്. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും നിയമ വിരുദ്ധമാക്കനമെന്നാണ് ഇവരുടെ ആവശ്യം.
മുസ്ലിം വ്യക്‌തിനിയമം ക്രോഡീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവാര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്. മുസ്ലിം വ്യക്‌തി നിയമം ക്രോഡീകരിക്കുന്നതിനുള്ള കരട് സമര്‍പ്പിച്ചെങ്കിലും ഇനിയും പല കടമ്പകളും കടന്നു വേണം ഇത് നിയമമാകാന്‍. തങ്ങള്‍ കരട് സമൂഹത്തിന്റെ ചര്‍ച്ചയ്‌ക്കായി സമര്‍പ്പിക്കുകയാണന്നും തങ്ങളെ സംബന്ധിച്ച് ഇതിന്റെ ഫലം വളരെ പ്രധാനമാണെന്നും ബിഎംഎംഎ സഹസ്‌ഥാപകയായ നൂര്‍ജഹാന്‍ പറയുന്നു.
ഇന്ത്യയിലെ വ്യത്യസ്‌ത സംസ്‌ഥാനങ്ങളില്‍ വ്യത്യസ്‌ത തട്ടിലുള്ള മുസ്ലിംകളുമായി നേരിട്ട് നടത്തിയ അഭിമുഖങ്ങളിലൂടെയും സര്‍വേയിലൂടെയും ഓപ്പണ്‍ ഫോറങ്ങളിലൂടെയുമാണ് സംഘടന മുസ്ലിം വ്യക്‌തി നിയമം ക്രോഡീകരിക്കുന്നതിനുള്ള ഡ്രാഫ്‌റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ബഹുഭാര്യത്വത്തേ ഭൂരിഭാഗം മുസ്ലീം സ്ത്രീകളും എതിര്‍ത്തത്തു. പതിനെട്ട് വയസ്സ് തികയുന്നതിനു മുമ്പേ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ചും സ്‌ത്രീകളില്‍ നിന്ന് ശക്‌തമായ പ്രതികരണമാണ് ഉയര്‍ന്നതെന്നും വിവാഹപ്രായം 21 വയസ്സാക്കണമെന്നു വരെ ചിലര്‍ വാദിച്ചതായും സംഘടന അറിയിച്ചു.
ശരീഅത്ത് നിയമങ്ങള്‍ ദൈവികമാണെന്നും നാല് നിയമ സംഹിതകളില്‍ ഏതാണ് ശരിയെന്നു പറയുക അസാധ്യമാണെന്നുമുള്ള കടുംപിടുത്തമാണ് യാഥാസ്ഥികര്‍ ക്രോഡീകരണത്തെ അന്ധമായി എതിര്‍ക്കാനുള്ള കാരണമെന്നും ബിഎംഎംഎ പറയുന്നു. ഇത് ഏകീകൃത സിവില്‍ കോഡിലേക്ക് നയിക്കുമോ എന്ന ഭയവും സംഘടനാ മേധാവികള്‍ക്കുണ്ട്.