പതിനാലാം വയസില്‍ വിവാഹിത,പതിനേഴായപ്പോള്‍ കൊലപാതകി!

കൌമാരക്കാരി,വിവാഹം,കൊലപാതകം
ടെഹ്‌റാന്‍| VISHNU.NL| Last Modified ശനി, 21 ജൂണ്‍ 2014 (12:33 IST)
പതിനാലം വയസില്‍ നിര്‍ബന്ധിത വിവാഹത്തിന് വിധേയയായ കൌമാരക്കാരി തന്റെ പതിനേഴാമത്തെ വയസില്‍ ഭര്‍ത്താവിന്റെ കൊലപാതകിയായി.
ഇറാന്‍‌കാരിയായ റസിയാ ഇബ്രാഹിമിയയാണ് ചെറുപ്രായത്തില്‍ തന്ന ജീവിതത്തില്‍ ദുര്‍ന്തത്തേ നേരിടേണ്ടി വന്നത്.

പതിനാലാം വയസ്സില്‍ റസിയയ്ക്ക് അയല്‍ക്കാരന്റെ മകനായ അധ്യാപകനെ വിവാഹം കഴിക്കേണ്ടി വന്നത്‌ പിതാവിന്റെ കടുത്ത നിര്‍ബ്ബന്ധത്തെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന് പതിനഞ്ചാം വയസില്‍ ഇവള്‍ ആദ്യ കുട്ടിക്ക്‌ ജന്മം നല്‍കി. ജീവിതമെന്താണെന്നൊ എങ്ങനെയാനെന്നൊ അറിയുന്നതിനു മുമ്പെ ഭര്‍ത്താവില്‍ നിന്ന് കൊടിയ മര്‍ദ്ദനവും റസിയയ്ക്ക് ദിനവും നേരിടേണ്ടി വന്നു.

മര്‍ദ്ദനവും അവഹേളനവും സഹിക്കവയ്യാതെ ഉറങ്ങുമ്പോള്‍ തലയില്‍ നിറയൊഴിച്ച് ഭര്‍ത്താവിനെ റസിയ കൊല്ലുകയായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ ശരീരം വീടിന്‌ പിന്നിലെ പൂന്തോട്ടത്തില്‍ മറവ്‌ ചെയ്യുകയുമായിരുന്നു. ഈ സമയത്ത് റസിയയ്ക്ക് വെറും 17 വയസുമാത്രമായിരുന്നു പ്രായം.

എന്നാല്‍ ഇന്ന് 21 വയസുള്ള റസിയ അതിനു ശേഷം പുറം ലോകം കണ്ടിട്ടില്ല. ഭര്‍ത്താവിനെ വധിച്ചതിന് നാലു വര്‍ഷമായി മരണനിഴലില്‍ കഴിയുകയാണ് ഇന്നവര്‍. ഇറാനിയന്‍ നിയമം അനുസരിച്ച്‌ ഇരയുടെ കുടുംബം മാപ്പ്‌ നല്‍കിയാല്‍ ശിക്ഷ ലഭിച്ചയാള്‍ക്ക്‌ പൊതുമാപ്പ്‌ കിട്ടാന്‍ അര്‍ഹതയുണ്ട്‌. എന്നാല്‍ റസിയയുടെ ഭര്‍ത്താവിന്റെ കുടുംബം വധശിക്ഷയുമായി മുന്നോട്ട്‌ പോകട്ടെയെന്ന നിലപാടാണ്‌ എടുത്തിട്ടുള്ളത്‌.

വിഷയത്തില്‍ മനുഷ്യാവകാശ സംഘടനയുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്‌. കുട്ടിക്കുറ്റവാളികളുടെ കാര്യത്തില്‍ ഇറാനിയന്‍ കോടതി കൃത്യം നടക്കുമ്പോഴത്തെ മാനസീകാവസ്‌ഥ ഫോറന്‍സിക്‌ പരിശോധന കൂടി നടത്തിയ ശേഷം വേണം വിധി പ്രഖ്യാപിക്കുവാനെന്നാണ്‌ സംഘടനയുടെ അഭിപ്രായം.

എന്നാല്‍ കുട്ടിക്കുറ്റവാളികളെ തൂക്കിലേറ്റുന്നത് ഇറാനില്‍ ഒരു സംഭവമല്ല. 2009 മുതല്‍ ഇറാനില്‍ പത്തിലധികം കുട്ടിക്കുറ്റവാളികള്‍ തൂക്കിലേറ്റപ്പെട്ടിട്ടുണ്ടെന്ന്‌ മനുഷ്യാവകാശ സംഘടന പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :