റാഞ്ചി|
jibin|
Last Modified വെള്ളി, 7 ഏപ്രില്‍ 2017 (15:32 IST)
അയൽഗ്രാമത്തിലെ ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ജാർഖണ്ഡിലെ ഗുംലാ ജില്ലയിലുള്ള സൊസൊ എന്ന ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഗുംലാ പട്ടണത്തിലെ റാസ കോളനിയിലെ താമസക്കാരനായ മുഹമ്മദ് ശാലിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയും മുഹമ്മദ് ശാലികും ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച യുവാവിനെ കാണാന്‍ ക്ഷണിക്കുകയും കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ബൈക്കില്‍ പെണ്‍കുട്ടിയെ ശാലിക് വീട്ടില്‍ കൊണ്ടു പോയി വിടുകയും ചെയ്‌തു.
പെണ്‍കുട്ടിയെ വിട്ടശേഷം മടങ്ങാനൊരുങ്ങിയ മുഹമ്മദ് ശാലികിനെ അയൽക്കാർ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. അവശനായ യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷവും മണിക്കൂറുകളോളം മര്‍ദ്ദനം തുടര്‍ന്നു. വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കള്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും യുവാവ് ഗുരുതരാവസ്ഥയിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. കൊലപാതകം കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമോ എന്ന ഭയം അധികൃതര്‍ക്കുള്ളതിനാല്‍ ഗുംല പട്ടണത്തിൽ വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.