പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുയുണ്ട്; സുരേന്ദ്രന് വധഭീഷണി - യുവമോര്‍ച്ച പരാതി നല്‍കി

പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുയുണ്ട്; സുരേന്ദ്രന് വധഭീഷണി

  k surendran , Caw kill , beef , BJP , Malappuram election , ബിജെപി , കെ സുരേന്ദ്രന്‍ , യുവമോര്‍ച്ച , പശു , ബീഫ് വിവാദം
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 7 ഏപ്രില്‍ 2017 (14:50 IST)
സംസ്ഥാനത്ത് ഒരു പശുവിനെപ്പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് വധഭീഷണി.

ഗള്‍ഫ് മലയാളിയും എറണാകുളം വൈപ്പില്‍ പുതുവെപ്പ് സ്വദേശിയുമായ യുവാവാണ് വാട്‌സ് ആപ്പിലൂടെ വധഭീഷണി നടത്തിയതെന്ന് യുവമോര്‍ച്ച പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുണ്ടെന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ പരാമര്‍ശമാണ് പരാതിക്ക് ഇടയാക്കിയത്.

ഇത് സംസ്ഥാനം വേറെയാണ്. ഇവിടുത്തെ യുവാക്കള്‍ വിദ്യാസമ്പന്നരാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സുരേന്ദ്രന്‍ ഒഴിവാക്കണം എന്ന് പറഞ്ഞുകൊണ്ടാണ്
അവസാനിക്കുന്നത്.

വീഡിയോ സന്ദേശം ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമാണ് പരാതി നല്‍കിയിട്ടുള്ളത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയ ബീഫ് വിവാദം ഏറ്റെടുത്തു കൊണ്ടാണ് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രസ്‌താവന നടത്തിയത്. പശുവിനെ കൊല്ലാന്‍ ധൈര്യമുളളവരെ വെല്ലുവിളിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :