യുവാവ് ഭാര്യയെ കൊന്ന് വയലിൽ കുഴിച്ചുമൂടി

  മുസാഫർപൂർ , ഭാര്യയെ കൊന്നു , ലാൽബാബു റാം
മുസാഫർപൂർ| jibin| Last Modified വെള്ളി, 11 ജൂലൈ 2014 (11:48 IST)

സ്ത്രീധനപ്രശ്നനത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊന്ന് വയലിൽ കുഴിച്ചുമൂടി. സ്ത്രീധനപ്രശ്നനത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കില്‍ ലാൽബാബു റാം ഭാര്യയായ പ്രമീളദേവിയെ കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ പൊലീസ് തിരയുകയാണ്. ഇയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്.

ഒരുവർഷംമുമ്പാണ് ഇവർ വിവാഹിതരായത്. കൊലപാതകത്തിന്
ശേഷം മൃതദേഹം വയലിൽ കുഴിച്ചുമൂടി. മൃതദേഹം കുഴിച്ചിട്ടശേഷം വയലിൽ കൃഷിയിറക്കാനും ലാൽബാബു ശ്രമിച്ചിരുന്നുവത്രേ.

തുടര്‍ന്ന് കാര്യം മനസിലാക്കിയ ഗ്രാമവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :