മുസഫര്‍നഗര്‍|
സജിത്ത്|
Last Updated:
ശനി, 7 മെയ് 2016 (14:13 IST)
ഉത്തര്‍പ്രദേശില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മുസാഫര്‍നഗറിന് സമീപം ഭനേറ ജറ്റിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സമീപവാസികൂടിയായ യുവാവും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വെള്ളം ശേഖരിക്കുന്നതിനായി പോയ പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോകുകയും വിജനമായ സ്ഥലത്തുവച്ച് പീഡിപ്പിക്കുകയുമായിരുന്നു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനായി പ്രതികള്‍ പെണ്‍കുട്ടിയുടെ വായ മൂടിക്കെട്ടുകയും ചെയ്തു.
ബോധരഹിതയായി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ നാട്ടുകാരാണ് കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.