പീഡനക്കേസ് പ്രതിയായ പൊലീസുകാരനെ പിടികൂടാത്ത ഡി വൈ എസ് പിക്ക് കോടതിയുടെ അന്ത്യശാസനം

പീഡനക്കേസ് പ്രതിയായ പൊലീസുകാരനെ പിടികൂടാത്ത ഡി വൈ എസ് പിക്ക് കോടതിയുടെ അന്ത്യശാസനം

ആറ്റിങ്ങല്, പീഡനം, പൊലീസ്, കോടതി attingal, rape, police, arrest
ആറ്റിങ്ങല്| Last Modified വെള്ളി, 6 മെയ് 2016 (15:26 IST)
പീഡനക്കേസിലെ പ്രതിയായ പൊലീസുകാരനെ ഇതുവരെ പിടികൂടാത്ത നടപടിക്കെതിരെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ആറു വര്‍ഷം മുമ്പ് നടന്ന കേസിലെ പ്രതിയായ പൊലീസുകാരനെ അടിയന്തിരമായി പിടികൂടി ഹാജരാക്കാന്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ചന്ദ്രശേഖരന്‍ പിള്ളയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

2010 ജൂലൈ 14 നാണ് കിഴുവലം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസുകാരന്‍ ഉള്‍പ്പെട്ട നാലു പേര്‍ ചേര്‍ന്നാണ് വീട്ടമ്മയെ പീഡിപ്പിച്ചത് എന്നായിരുന്നു കേസ്. എന്നാല്‍ ഇതിലെ മൂന്നു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

എന്നാല്‍ നാലാമത്തെ പ്രതിയായ ആറ്റിങ്ങല്‍ സ്വദേശിയായ പൊലീസുകാരനെ കേസില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ഡി.വൈ.എസ്.പിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്.
ചാര്‍ജ്ജ് ഷീറ്റ് പരിശോധിച്ചപ്പോഴാണ് നാലു പ്രതികള്‍ ഉണ്ടെന്നും ഇതില്‍ മൂന്നു പ്രതികളെ കുറിച്ചു മാത്രമാണു വിശദമായ
പരാമര്‍ശം ഉള്ളതെന്നും കോടതിക്ക് മനസിലായത്. തുടര്‍ന്നാണ് ആറ്റിങ്ങല്‍ ജൂഡീഷ്യല്‍ മജിസ്റ്റ്രേട്ട് മൂന്ന് സുരേഷ് വണ്ടന്നൂര്‍ ഉടന്‍ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്.

വീട്ടില്‍ കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഇവരുടെ ഡ്രൈവറായിരുന്ന ബിനുദാസ് എന്നയാള്‍ ഇവരെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഈ ചിത്രം കാണിച്ച് സുഹൃത്തായ തുളസീധരന്‍ നായരും വീട്ടമ്മയെ പീഡിപ്പിച്ചു. തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് അന്വേഷണത്തിനു വന്ന രാജു എന്ന പൊലീസുകാരനും ഈ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അനില്‍ എന്ന പൊലീസുകാരനും വീട്ടമ്മയെ പീഡിപ്പിച്ചെങ്കിലും ഇയാളെ പൊലീസ് പിടികൂടിയിരുന്നില്ല. ഇതാണു പൊലീസിനെതിരെ ഇത്തരമൊരു വിമര്‍ശനത്തിനു കാരണമായത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :