ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (16:24 IST)
മുന്‍ കേന്ദ്ര മന്ത്രി കുമാരി ഷെല്‍ജയുടെ വീട്ടില്‍ മൃതദേഹം കണ്ടെത്തിയ കേസില്‍ പാചകക്കാരന്‍ അറസ്റ്റില്‍. മുപ്പത്തിഅഞ്ച്കാരനായ അനില്‍ യാദവാണ് അറസ്റ്റിലായത്. മന്ത്രിയുടെ വേലക്കാരിയുടെ ഭര്‍ത്താവായ സഞ്ജയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.യാദവിന്റെ മുഖത്ത് മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തിനിടെ ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി.
തിങ്കളാഴ്ചയാണ് നാല്‍പ്പത്തിരണ്ട്കാരനായ സഞ്ജയുടെ മൃതദേഹം കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. സേനാ ഭവന്‍ ജീവനക്കാരനായ സഞ്ജയെ തലയില്‍ മുറിവേറ്റ് രക്തത്തില്‍ക്കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ദണ്ഡ് കൊണ്ടും കല്ലുകൊണ്ടും തലയ്ക്ക് അടിയേറ്റിരുന്നതായി പൊലീസ് അധികൃതര്‍ പറഞ്ഞു.
അനിലും സഞ്ജയ്‌യുമായി സര്‍വന്റ് ക്വാര്‍ട്ടേഴ്സിന്റെ പേരില്‍ പലതവണ വഴക്കുണ്ടാക്കിയിരുന്നതായി സഞ്ജയുടെ സഹോദരി രാഖി പറഞ്ഞു. ഇരുവരും തമ്മില്‍ ഞായറാഴ്ചയും വഴക്ക് ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.