കൌമാരക്കാരനായ കാമുകന്റെ സഹാ‍യത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊന്നു!

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 11 മെയ് 2014 (14:07 IST)
കൌമാരക്കാരനായ കാമുകന്റെ സഹായത്തോടെ വ്യോമസേനാ ഉദ്യോഗസ്ഥനെ കൊന്ന അറസ്റ്റില്‍. വ്യോമസേനയില്‍ സര്‍ജന്റായ രമേശ് ചന്ദ്രയാണ് (40) കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. പിന്നീട്, ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.

കഴിഞ്ഞ മാസം പത്തിന് രമേശ് ചന്ദ്രയെ ഗുരുതരാവസ്ഥയില്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചു. സ്ഥിരം മദ്യപാനിയായ രമേശിന് ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് സുധ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞതൊടെ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് മദ്യം നല്‍കി ബോധരഹിതനാക്കിയശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് തെളിഞ്ഞത്. പിന്നീട് സുധയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.

വെറും ഒന്നരമാസമായി പരിചയത്തിലായ ഒരു കൌമാരക്കാരനുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളുടെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. പൊലീസ് സുധയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കൌമാരക്കാരനെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :