ഗംഗ ശുചീകരണം: മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് ജോഷി

Last Modified വെള്ളി, 5 ജൂണ്‍ 2015 (16:16 IST)
ഗംഗ ശുചീകരണ വിഷയത്തില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷി. നിലവിലെ രീതിയിലാണ് കാര്യങ്ങള്‍ എങ്കില്‍ അമ്പത് വര്‍ഷം കഴിഞ്ഞാലും ഗംഗ ശുചീകരിക്കാന്‍ കഴിയില്ലെന്ന് ജോഷി പറഞ്ഞു.

ഗംഗയില്‍ ബോട്ട് സവാരിക്കായുളള കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിയെയും ജോഷി ചോദ്യം ചെയ്തു. ഭൂമി ശാസ്ത്രവും ജന്തുശാസ്ത്രവും അറിയാത്തവരാണ് പുതിയ നിര്‍ദ്ദേശങ്ങളുമായി രംഗത്ത് എത്തുന്നതെന്നും ജോഷി പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :